ഭോപ്പാല്‍: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയും സപ്തംബര്‍ 25ന് മധ്യപ്രദേശില്‍ വേദി പങ്കിടും. വര്‍ഷാവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പൊതുസമ്മേളനത്തിലാണ് അദ്വാനിയും മോദിയും ഒരേ വേദിയില്‍ എത്തുന്നത്.
ഭോപ്പാലിലെ ജംബോരി മൈതാനം വേദിയാകുന്ന സമ്മേളനത്തില്‍ പ്രമുഖ നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, അനന്ത് കുമാര്‍, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ് എന്നിവരും പങ്കെടുക്കും. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരും സന്നിഹിതരാവും.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പരിപാടി വിജയകരമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ബിജെപി സംസ്ഥാന വക്താവ് ഹിതേഷ് വാജ്പേയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: