ദമാസ്കസ്: സിറിയയില്‍ വിമതര്‍ രാസായുധം പ്രയോഗിച്ചതിനുള്ള തെളിവുകള്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയ്ക്ക് കൈമാറി. വിമതര്‍ രാസായുധ പ്രയോഗം നടത്തുന്നതിന് സാക്ഷികളുണ്ടെന്ന് സിറിയയിലെ സര്‍ക്കാര്‍ റഷ്യന്‍ നയതന്ത്രജ്ഞരോട് പറഞ്ഞതായി റഷ്യന്‍ വിദേശകാര്യഉപമന്ത്രി സെര്‍ജി റിബ്കോവിനെ ഉദ്ധരിച്ചു കൊണ്ട് ഐ.ടി.എ.ആര് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാസായുധ പ്രയോഗത്തെ ചൊല്ലി അന്താരാഷ്ട്ര സമൂഹം സിറിയയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് വിമതരുടെ രാസായുധം പ്രയോഗത്തിന്റെ തെളിവുകള്‍ അസദ് ഭരണകൂടം റഷ്യയ്ക്ക് കൈമാറിയത്. ആഗസ്റ്റ് 21ന് അസദ് ഭരണകൂടം വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതായി യു.എന്നും സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സിറിയ തെളിവുകളുമായി രംഗത്ത് വന്നത്.
എന്നാല്‍ സിറിയ കൈമാറിയെന്ന് പറയപ്പെടുന്ന തെളിവുകള്‍ക്ക് എത്രമാത്രം പരിഗണന കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: