മുസാഫര്‍നഗര്‍: വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ എം.പി, എം.എല്‍.എമാരും സമുദായ നേതാക്കളും അടക്കം 16 പേര്‍ക്കെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.
ബി.എസ്.പി എം.പി ഖാദിര്‍ റാണ, ബി.എസ്.പി എം.എല്‍.എമാരായ നൂര്‍ സലീം, മൗലാന ജമീല്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ അറസ്റ്റു ചെയ്യുന്നതിന് പൊലീസ് സംഘത്തെ അയച്ചതായും സൂപ്രണ്ട് അറിയിച്ചു. ഇതോടൊപ്പം നാലു പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: