മുംബൈ : മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പൊലീസ് നാളെ കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ശക്തിമില്‍ കോമ്പൗണ്ടില്‍ വച്ച് റിപ്പോര്‍ട്ടറെ അടിച്ചു വീഴ്ത്തി ട്രെയിനി ഫോട്ടോഗ്രാഫറായ പെണ്‍കുട്ടിയെ അഞ്ചു പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ വസ്തുക്കള്‍, പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, പ്രതികളില്‍ ഒരാളുടെ സഹായിയായിരുന്ന 10 വയസ്സുകാരന്റെ മൊഴി തുടങ്ങിയവയൊക്കെയാണ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുക.
കേസിലെ നാല് പ്രതികളായ വിജയ് ജാധവ്, കാസിം ബംഗാളി, സലീം അന്‍സാരി, ഷിറാസ് റഹ്മാന് ഖാന് എന്നിവര്‍ സപ്തംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ജുവനൈല്‍ ഹോമിലേക്കാണയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: