ജ്ഞാനം മാത്രമായാല്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും സഫലീകരിക്കാന്‍ സാധിക്കില്ല. കാരണം, ലക്ഷ്യം നേടാന്‍ ശക്തിയെ ആശ്രയിക്കണമല്ലോ. എന്നാല്‍ കേവലം ശക്തി മാത്രമായാലോ? ജ്ഞാനം ഇല്ലാത്തശക്തി നമ്മെ അഹങ്കാരികളാക്കി തീര്‍ക്കും. അവര്‍ മറ്റുള്ളവര്‍ക്ക് നാശം വരുത്തിവയ്ക്കുകയും സ്വം നാശത്തെ പ്രാപിക്കുകയും ചെയ്യും. അസുരന്മാരുടെ കഥകളൊക്കെ ഇതാണ് തെളിയിക്കുന്നത്. അതുകൊണ്ട് ദേവനും അസുരനും അതായത് ജ്ഞാനവും ശക്തിയും ഏത് കര്മത്തിലാണോ സംയജിച്ചിരിക്കുന്നത് ആ കര്‍മങ്ങള്‍ ലക്ഷ്യപ്രാപ്തി നേടിത്തരിക തന്നെ ചെയ്യും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: