അജ്ഞാനം അധികരിച്ചാല്‍ അധര്‍മം വര്‍ധിക്കും. അതുകൊണ്ട് അതിനെതിരായ സത്യം സ്ഥാപിച്ച് ധര്‍മം പുലര്‍ത്തേണ്ടത് ആരുടെയും കര്‍മമത്രേ.
ഈ ലോകം ആദിയന്തം ബോധസ്വരൂപന്റെ ഏകശരീരമായിട്ടും, അതില്‍ സ്വയം പ്രകാശം അന്തര്ലീനമായിട്ടും നിലകൊള്ളുന്നു. തന്മൂലം ആദിയന്തം മര്‍ത്യലോകം ഇതിന്റെ വ്യവസ്ഥാനുസരണം കര്‍മം നിര്‍വഹിക്കേണ്ടതാണ്.
ശരീരാവസ്ഥയ്ക്ക് ഇഹം എന്നും, ആത്മീയാവസ്ഥയ്ക്ക് പരം എന്നും, ഇവ രണ്ടും ഏകോപിപ്പിച്ചുള്ള വാഴ്ചയ്ക്ക് ഇഹപരലോകമെന്നും പറയപ്പെടുന്നു. ഇവ രണ്ടും ഭേദം കൂടാത്ത നിലയില്‍ ജീവിതം നയിക്കുന്നത് തന്നെ ലോകത്തിന്റെ വീണ്ടെടുക്കുമെന്ന ധര്മോദ്ധാരണം.
ഈ അവസ്ഥ എല്ലാ മതങ്ങളിലും അന്തര്ലവീനമായ ഒന്നത്രേ. അതുകൊണ്ട് ഈ മഹാരഹസ്യം അറിയാവുന്നവരെല്ലാം സര്‍വ്വമതങ്ങളും ഏകമെന്നേ കരുതുകയുള്ളൂ.
അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: