ലക്ക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്ന് സൈന്യം പിന്‍വാങ്ങി തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചയായി വര്‍ഗ്ഗീയ കലാപം നടന്നു കൊണ്ടിരുന്ന മുസാഫറിലെ സ്ഥിതി ശാന്താമാണെന്നും നിയന്ത്രണവിധേയമാണെന്നും അഡീഷണല്‍ ഡിജിപി അരുണ്‍കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സൈന്യം പിന്‍വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപത്തെട്ട് സൈനിക യൂണിറ്റുകളാണ് കലാപത്തെ തുടര്‍ന്ന് ഇവിടെ വിന്യസിക്കപ്പെട്ടിരുന്നത്.
നാല്പതിലധികം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കലാപത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ട 43000ഓളം പേരെയാണ് 38 ദുരിതാശ്വാസ ക്യമ്പുകളിലായി മാറ്റി പാര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: