ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കാനാവാത്തതല്ലെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതകളാണ് ഈ തര്‍ക്കത്തെ പരിഹരിക്കാനാവാത്ത പ്രശ്നമാക്കുന്നത്.
വര്‍ഷങ്ങളായി ഇരു രാജ്യങ്ങളിലും പുകയുന്ന അതിര്‍ത്തി തര്‍ക്കം തരണം ചെയ്യാനാവാത്ത പ്രശ്നമല്ലെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ ബന്ധത്തിനിടയിലെ പ്രകോപനപരമായ വിഷയങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖയിലെ ചൈനീസ്കടന്നുകയറ്റങ്ങള് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സല്മാന് ഖുര്‍ഷിദിന്റെ പ്രതികരണം. പാര്‍ലമെന്റില്‍ ഈ വിഷയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: