കൊച്ചി : വിന്‍ഡോസ് ടാബ്ലറ്റ്, സ്മാര്‍ട് ഫോണ്‍, പെഴ്സണല്‍ കംപ്യൂട്ടര്‍ എന്നിവയില്‍ നിന്ന് സൗജന്യമായി ഐആര്സിറ്റിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്പറേഷന്) ആപ് ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യമായി. മൈക്രോസോഫ്റ്റ് കോര്പറേഷന്, ഐആര്സിറ്റിയ്ക്ക് വേണ്ടി വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ സംവിധാനം ചെയ്ത ആപ് യാത്രയ്ക്കിടയിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പിഎന്‍ആര്‍ നില അറിയുന്നതിനും പുറമെ റെയില്‍വേ എന്‍ക്വയറി, യാത്ര പ്ലാന്‍ ചെയ്യല്‍, റിസര്‍വേഷന്‍ സാധ്യത എന്നിവയും അറിയാന്‍ ആപ് സഹായകമാണ്. കൂടാതെ ബുക്കിങ്, ക്യാന്സലേഷന് എന്നിവയുടെ വിശദാംശങ്ങളും ഇതില്‍ ലഭ്യമാണ്.
രാവിലെ 8 മുതല്‍ 12 വരെയും രാത്രി 11.30 മുതല്‍ 12.30 വരെയും ഉള്ള സമയങ്ങളിലൊഴികെ http://apps.microsoft.com/webpdp/app/8677711b-15a9-46af-8dfa-644f37460ae0ലും വിന്‍ഡോസ് സ്റ്റോറിന്റേയും വിന്‍ഡോസ് ഫോണ്‍ സ്റ്റാറിന്റെയും ലിങ്കായ http://www.windowsphone.com/en-in/store/app/irctc/df6203c2-1f03-4854-b741-f3599c9f6b92ലും ഐആര്‍സിറ്റിസി ആപ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഐആര്‍സിറ്റിസി വെബ്സൈറ്റില്‍ നിലവിലുള്ള എല്ലാ സൗകര്യങ്ങളും ആപ്പില്‍ ലഭ്യമാണ്. കൂടാതെ ട്രെയിന്‍ റൂട്ട് മാപ്പ് തുടങ്ങിയവും കാണാന്‍ സാധിക്കും. യാത്ര പതിവാക്കിയിട്ടുള്ള ആധുനിക ഉപയോക്താവിന് തികച്ചും അനുയോജ്യമാവും വിശ്വാസയോഗ്യമായ വിന്ഡോസിലധിഷ്ഠിതമായ ആപ് എന്ന് ഐആര്‍സിറ്റിസി ചെയര്‍മാനും മാനേജിങ് ഡയറകടറുമായ രാകേഷ് ടാണ്ഡന് പറഞ്ഞു. വിന്‍ഡോസ് സ്റ്റോറില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെയും വിന്‍ഡോസ് ഫോണ്‍ സ്റ്റോറില്‍ 1,70,000-ത്തിലേറെയും ആപ്പുകളായിട്ടുണ്ട്. വിന്‍ഡോസില്‍ മാത്രമായി ഐആര്‍സിറ്റിസി ആപ് ലഭ്യമാക്കാന്‍ സാധിച്ചതില്‍ മൈക്രോസോഫ്റ്റ് കോര്പറേഷന് അതിയായ ചാരിതാര്‍ഥ്യമുണ്ടെന്ന് ജനറല്‍ മാനേജര്‍ (ഡവലപ്പര്‍ ആന്റ് പ്ലാറ്റ്ഫോം ഇവാഞ്ചലിസം) ജോസഫ് ലാന്ഡസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: