കൊച്ചി: കേരളത്തിലെ ജിഎസ്എം വരിക്കാര്‍ക്കായി, ടാറ്റാ ടെലി സര്‍വ്വീസസ് ലിമിറ്റഡിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ അവതരിപ്പിയ്ക്കുന്നു അത്യാകര്ഷക പ്രീ പേ ഓഫര്‍ – ആര് സി 499. ഈ ഓഫറിലൂടെ, അണ്‍ലിമിറ്റഡ് കാലാവധിയോടു കൂടി 500 രൂപയുടെ സംസാര സമയവും, 60 ദിവസത്തേയ്ക്ക് 2ജിബി ഹായ് സ്പീഡ് 3ജി ഡാറ്റാ ഉപയോഗവും വരിക്കാര്‍ക്ക് ലഭ്യമാക്കുന്നു.
ടാറ്റാ ഡോകോമോയുടെ എല്ലാ ഓഫറുകളും മറ്റ് അധിക ചാര്‍ജ്ജുകളൊന്നും ഇല്ലാതെയാണ് വരിക്കാര്‍ക്ക് ലഭ്യമാക്കുന്നത്. 3ജി, 2ജി സര്‍ക്കിളുകളില്‍ 2ജിബി ഡാറ്റാ യഥാക്രമം 21 എംബിപിഎസ്, 128 കെബിപിഎസ് സ്പീഡില്‍ വരിക്കാര്‍ക്ക് ലഭ്യമാക്കാം. 2ജിബി ഡാറ്റാ ഉപയോഗം കഴിഞ്ഞാല്‍, നോര്‍മല്‍ ഡാറ്റാ ചാര്‍ജ്ജ് ബാധകമായിരിയ്ക്കും.
വോയ്സ് & ഡാറ്റാ ഉപയോഗങ്ങളില്‍ ലളിതവും വ്യത്യസ്തങ്ങളുമായ സേവനങ്ങള്‍ കാംക്ഷിയ്ക്കുന്ന ജിഎസ്എം പ്രീ പേ കസ്റ്റമേഴ്സിനു വേണ്ടിയുള്ള അത്യാകര്‍ഷകമായ ഓഫറാണ് ആര് സി 499. ദീര്‍ഘകാല കാലാവധിയോടു കൂടിയ ഈ പുതിയ ഓഫര്‍ കസ്റ്റമേഴ്സിന്റെ പണത്തിനു മൂല്യം നല്കുന്ന ഒന്നായിരിയ്ക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിയ്ക്കുന്നു. ആര് സി 499 ഓഫര്‍ അനൗണ്‍സ് ചെയ്തുകൊണ്ട് ടാറ്റാ ഡോകോമോ തമിഴ്നാട് & കേരള മൊബിലിറ്റി ബിസിനസ് യൂണിറ്റ്, ഹബ് ഹെഡ് രാജന് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: