കാബൂള്‍: അഫ്ഗാന് സൈന്യം പതിനെട്ട് താലിബാന് ഭീകരവാദികളെ വധിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ താലിബാന് കേന്ദ്രങ്ങളിലായി സൈന്യം പരിശോധന നടത്തി വരികയായിരുന്നു. അഞ്ച് ദിവസമായി നടക്കുന്ന പരിശോധനയില്‍ 35 ഭീകരവാദികളാണ് അറസ്റ്റിലായത്.
താലിബാന് സ്വാധീനമുള്ള ഉറീഗണ് പ്രവിശ്യയിലെ ചര്‍ച്ചിനോ ജില്ലയിലെ ഒളിത്താവളങ്ങളിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്.
തിരച്ചിലിനെത്തുടര്‍ന്ന് സൈന്യവും ഭീകരവാദികളും തമ്മിലുള്ള സംഘര്‍ഷത്തിലാണ് 18 പേരും കൊല്ലപ്പെട്ടത്. ഇതില്‍ താലിബാന് നേതാവ് മൗലവി ജസ്ലാമും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിശോധനയ്ക്കിടെ സൈന്യത്തിനു നേരെ പ്രകോപനം കൂടാതെ വെടിവയ്ക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. താലിബാന് തീവ്രവാദികളല്ലാതെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അഫ്ഗാന് സൈന്യം 18 താലിബാന്‍കാരെ വധിച്ചമണിക്കൂറുകള്ക്കകം തന്നെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 3 പേര് കൊല്ലപ്പെട്ടു. നാറ്റോ സേനയുടെ വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. താലിബാന് ഭീകരവാദികളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കാണ്ഡഹാര്‍ അന്താരാഷ്ട്ര വിമാനത്തവളത്തിന് സമീപം രാവിലെ 9.30 ഓടെയാണ് ആക്രമണമുണ്ടായതെന്ന് കമാന്റോ ജനറല്‍ അബ്ദുള്‍ ഹമീദ് പറഞ്ഞു. താലിബാന്‍കാരെ വധിച്ചതിന്റെ പ്രതികാരമെന്ന നിലയ്ക്കായിരിക്കാം കാര്‍ബോംബ് സ്ഫോടനം നടത്തിയതെന്നാണ് സേനാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: