കൊല്ലം: യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം 27,28,29 തീയതികളില്‍ കൊല്ലത്ത് നടക്കും. കൊല്ലം ടൗണ്‍ ഹാളില്‍ രാവിലെ 9ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് ധ്വജാരോഹണം നടത്തും. തുടര്‍ന്ന് തിരുവാതിര നടക്കും. ദീപശിഖ വെട്ടിക്കോട് പരമേശ്വരന് നമ്പൂതിരി ഏറ്റുവാങ്ങും. ആദിശങ്കരാചാര്യ വിഗ്രഹത്തിന് മുന്നില്‍ വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരി ഭദ്രദീപം ജ്വലിപ്പിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എം മാണി നിര്‍വഹിക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടാതിഥിയാകും. ശബരിമല മുന്‍ മേല്‍ശാന്തി തെക്കടത്ത് മന എന്‍.പി നമ്പൂതിരി സ്മരണികാ പ്രകാശനം നടത്തി. സംഗീത സംവിധായകന് ദര്ശന്രാമന് സ്മരണിക ഏറ്റുവാങ്ങും. എന്‍. പീതാംബരക്കുറുപ്പ്, ടി.ആര്. വല്ലഭന് നമ്പൂതിരിപ്പാട്, പി.കെ. ഗുരുദാസന്, വേലൂര്‍ പരമേശ്വരന് നമ്പൂതിരി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ ബി. മോഹനന്, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, പ്രൊഫ. ഇ.എന്‍. രാമന് നമ്പൂതിരി, പ്രൊഫ. എം.വി.എന്‍ നമ്പൂതിരി, ജയപ്രകാശ് ഭട്ടതിരി എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് വനിതാ സമ്മേളനം മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. അഡ്വ. പി. അയിഷാപോറ്റി എംഎല്‍എ മുഖ്യാതിഥിയാകും. ഡോ. ദേവകി അന്തര്‍ജനം, മാര്‍ഗിസതി, എം.പി കൃഷ്ണന് നമ്പൂതിരി, ഗിരിജ, ഉമാദേവി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, കെ. ലേഖ, ശ്രീലേഖ, സാവിത്രി കെ. ഭട്ടതിരി എന്നിവര്‍ സംസാരിക്കും. വൈകിട്ട് ആചാര്യ സദസ് തെക്കേമഠം മൂപ്പില്‍ സ്വാമിയാര് പാണ്ടം പറമ്പത്ത് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി ഉദ്ഘാടനം ചെയ്യും. കാണിപ്പയ്യൂര്‍ പരമേശ്വരന് നമ്പൂതിരി, പ്രൊഫ. വി.ആര്. നമ്പൂതിരി, എം.എ ഭട്ടതിരി, പ്ലാക്കുടി ഉണ്ണിക്കൃഷ്ണന് നമ്പൂതിരി, രാധാകൃഷ്ണന് നമ്പൂതിരി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ സംസാരിക്കും. രാത്രി 8ന് മേജര്‍സെറ്റ് കഥകളി നടക്കും.
യുവജന സമ്മേളനം 28ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എസ്. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍, കൃഷ്ണദാസ്, യുവമോര്‍ച്ച നേതാവ് വി. രാജേഷ്, എം. നാരായണന് നമ്പൂതിരി, ഭരത് എച്ച്. ശശി, ധനീഷ് ആര്. ശര്‍മ്മ, സ്വര്‍ണത്ത് നാരായണന് നമ്പൂതിരിപ്പാട്, പി.സി വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. 11ന് ദേവലകസംഗമം മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. പി.എംഗോവിന്ദന്‍നായര്‍, എംസിഎസ് മേനോന്, അഡ്വ. പി. ചാത്തുക്കുട്ടി, വിഷ്ണു നമ്പൂതിരി, ഹരികുമാര്‍ നമ്പൂതിരി എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 5ന് നടക്കുന്ന വ്യാവസായിക സംരംഭ സമ്മേളനം ക്രിസ്റ്റല്‍ ഗ്രൂപ്പ് ചെയര്മാന് കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മഠത്തില്‍ രഘു, ഡോ. കെ.ടി മാധവന്, എം.സി നാരായണന്, സുരേഷ് ഭട്ടതിരി, ദാമോദരദാസ്, എന്‍.പി.പി നമ്പൂതിരി എന്നിവര്‍ സംസാരിക്കും.
സമാപന ദിവസം രാവിലെ 10ന് നടക്കുന്ന കലാസാംസ്കാരിക സമ്മേളനം കൈതപ്രം വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. ശതാഭിഷിക്തനായ കഥകളി നടന് ശങ്കരന് നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും. കെ.പി നമ്പൂതിരി, ഭാവനാരാധാകൃഷ്ണന്‍, രാജീവ് ആലുങ്കല്‍, അജിത് നമ്പൂതിരി, കൈതമഠം ദീപാങ്കുരന്, കൈലാസനാഥന്, സുവര്‍ണിനി അന്തര്‍ജനം എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പി.സി ജോര്‍ജ്, ജി. സുധാകരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സുഗതന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: