കോട്ടയം: തിരുവാറന്മുളയപ്പന് ഓണക്കാഴ്ച സമര്‍പ്പിക്കാന്‍ മങ്ങാട്ടില്ലത്ത് നാരായണന് ഭട്ടതിരി പുറപ്പെട്ടു. ഉച്ചയ്ക്ക് 12ന് മങ്ങാട്ടില്ലക്കടവില് നിന്നാണ് തോണിപുറപ്പട്ടത്. ഇരുന്നൂറു വര്‍ഷമായി മൂലം നാളില്‍ ആറന്മുളയപ്പന് ഓണക്കാഴ്ച സമര്‍പ്പിക്കുന്ന ആചാരം മുറതെറ്റാതെ നടന്നുവരുന്നതാണ്. മങ്ങാട്ടില്ലത്തെ മുതിര്‍ന്ന ആളാണ് ചുരുളന്‍ വള്ളത്തില്‍ ഓണക്കാഴ്ചയുമായി യാത്രതിരിച്ചത്. പതിനഞ്ചുവര്‍ഷമായി നാരായണഭട്ടതിരിയാണ് ഓണക്കാഴ്ചയുമായി ആറന്മുള യാത്രക്കുള്ള ഭാഗ്യം സിദ്ധിച്ചത്..
മങ്ങാട്ടില്ലത്തെ പൂജ കഴിഞ്ഞ് കുമാരനല്ലൂര്‍ ദേവിക്ക് ചതുശ്ശതം പായസനിവേദ്യം നടത്തി ദര്‍ശനത്തിന് ശേഷമാണ് ഭട്ടതിരി കടവില്‍ നിന്നും തോണിയില്‍ കയറിയത്. നാലുതുഴച്ചില്കാരും ഭട്ടതിരിയുമായിട്ടാണ് തോണിപുറപ്പെട്ടത്. തോണി മീനച്ചിലാറ്റിലൂടെ കൊടൂരാറ്റിലെത്തി വേമ്പനാട്ടുകായലിലൂടെ പമ്പയിലെത്തുന്നു. ഇന്ന് രാവിലെ തിരുവല്ല മൂവടത്തു മഠത്തില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം പമ്പയാറ്റിലൂടെ ആറന്മുളയില് എത്തും. ആറന്മുള ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്ന സംഘം ഉത്രാടദിവസമായ ഞായറാഴ്ച രാവിലെ കാട്ടൂരിലേക്ക് യാത്രതുടരും. വിവിധ സ്ഥലങ്ങളില്‍ യാത്രാസംഘത്തിന് സ്വീകരണം നല്‍കും. ഉച്ചയോടെ കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും.
ഉത്രാടസന്ധ്യയില്‍ കാട്ടൂരിലെ കരക്കാര് തിരുവോണത്തോണിയില്‍ തിരുവാറന്മുളയപ്പന് ഓണവിഭവങ്ങള്‍ ഒരുക്കിവയ്ക്കും. കാട്ടൂര്‍ വരെ എത്തിയ ചുരുളന്‍ വള്ളത്തില്‍ നിന്നും ഭട്ടതിരി തിരുവോണത്തോണിയില്‍ കയറും. കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഭദ്രദീപവുമായി പള്ളിയോടങ്ങളുടെ അകമ്പടിയോടെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രകടവിലെത്തും. ഭദ്രദീപം ആറന്മുളയപ്പന്റെ കെടാവിളക്കിലേക്ക് പകര്‍ന്നതിനുശേഷം തിരുവോണ ദിവസത്തെ പൂജ തുടങ്ങും. തിരുവോണ ദിവസം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത് അത്താഴപ്പൂജ കഴിഞ്ഞ് മിച്ചം വന്ന പണം കിഴികെട്ടി ഭണ്ഡാരത്തില് നിക്ഷേപിച്ച് നാരായണഭട്ടതിരി കുമാരനല്ലൂരിലേക്ക് മടങ്ങും. ആറന്മുളയപ്പന്റെ സഹോദരി സ്ഥാനമാണ് കുമാരനല്ലൂര്‍ ദേവിയ്ക്കെന്നും ഐതീഹ്യമുണ്ട്. ആറന്മുള പള്ളിയോട സേവാസംഘം പണിതു നല്കിയ ചുരുളന്‍ വള്ളത്തില്‍ ഓണക്കാഴ്ചയുമായിട്ടാണ് ഭട്ടതിരിയുടെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: