ന്യൂദല്‍ഹി: മഹാത്മാഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് നീക്കിയ എം.ആര്.ഉണ്ണിയെ തിരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
യോഗ്യത സംബന്ധിച്ച പരാതിയില്‍ സര്‍വകലാശാല നടത്തുന്ന അന്വേഷണത്തോടു സഹകരിക്കാനും ഉണ്ണിയോട് കോടതി നിര്‍ദേശിച്ചു.
ഉണ്ണിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചത്. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ഡോ. ഉണ്ണിയെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: