ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാങ്ങ് ജില്ലയിലുണ്ടായ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. നീയമസാഭാ ഡപ്യൂട്ടി സ്പീക്കര്‍ ജോംദെ കേനയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജില്ലയിലെ സെബെ മേഖലയില്‍ മേഘസ്ഫോടനം ഉണ്ടായത്.
നിരവധി സര്‍ക്കാര്‍, സ്വാകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയതായി കേന അറിയിച്ചു. വീടുകളും ഒലിച്ചുപോയിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഈ മേഖലയിലെ 80 ശതമാനത്തോളം വിളകള്‍ നശിച്ചതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: