കൊച്ചി: കടമക്കുടി പഞ്ചായത്തിലെ വിവിധ സക്കൂളുകളിലേയ്ക്കും, പിഴല ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് , പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും എറണാകുളം ഭാഗത്തേക്കും യാത്ര ചെയ്യുന്നവരുടെ പ്രധാന സഞ്ചാര മാര്‍ഗമാണ് കടമക്കുടി-ചിറ്റൂര്‍ റൂട്ട്. ഇവിടെ നിലവില്‍ ഒരു സ്വകാര്യ ബോട്ടും, കഴിഞ്ഞ മാസം ആരംഭിച്ച എസ് ഡബ്ല്യുടിഒ ബോട്ടാണ് ഉള്ളത്. രാവിലെ മുതല്‍ രാത്രി വരെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബോട്ട് ഞായറാഴ്ചകളില്‍ സര്‍വ്വീസും നടത്താറില്ല. അതുകൊണ്ടു തന്നെ നാട്ടുകാരുടെ യാത്ര ദുരിതത്തിലായിരിക്കുകായണ്. നിലവിലെ യാത്രാ പ്രശ്നം പരിഹരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് ബിജെപി വൈപ്പിന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ സുരേന്ദ്രന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഡി.ബി ബൈജുവും ആവശ്യപ്പെട്ടു. കൂടാതെ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദ്വീപ് നിവാസികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: