ന്യൂദല്‍ഹി: ആഭ്യന്തര കാര്‍ വില്പന ഉയര്‍ന്നു. ആഗസ്റ്റില്‍ വില്പന 15.37 ശതമാനം ഉയര്‍ന്ന് 1,33,486 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,15,705 യൂണിറ്റായിരുന്നു വില്പന. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്വേഴ്സാണ് ഇത് സബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മാസം മോട്ടോര്‍ സൈക്കിളുകളുടെ വില്പന 3.82 ശതമാനം ഉയര്‍ന്ന് 7,95,378 യൂണിറ്റിലെത്തി. 2012 ല്‍ ഇതേ കാലയളവില്‍ ഇത് 7,66,127 യൂണിറ്റായിരുന്നു.
മൊത്തം ഇരുചക്ര വാഹന വില്പന 6.68 ശതമാനം ഉയര്‍ന്ന് 11,28,598 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്പന 10,57,925 യൂണിറ്റായിരുന്നു. അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്പന ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 66,767 യൂണിറ്റിനെ അപേക്ഷിച്ച് വില്പന 23.11 ശതമാനം ഇടിഞ്ഞ് 51,334 യൂണിറ്റിലെത്തി. വിവിധ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങളുടെ വില്പന 4.47 ശതമാനം വര്‍ധിച്ച് 14,12,512 യൂണിറ്റിലെത്തി.
ആഗസ്റ്റ് മാസത്തിലും ആഭ്യന്തര കാര്‍ വിപണിയില്‍ ആധിപത്യം നിലനിര്‍ത്തിയത് മാരുതി സുസുക്കിയായിരുന്നു. 63,499 യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് നേടിയത്.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ വില്പനയിലും നേരിയ പുരോഗതി പ്രകടമായിരുന്നു. മുന്‍ വര്‍ഷത്തെ 28,192 യൂണിറ്റിനെ അപേക്ഷിച്ച് 28,281 യൂണിറ്റായിരുന്നു വില്പന. ടാറ്റാ മോട്ടോഴ്സിന്റെ വാഹന വില്പന 50.57 ശതമാനം ഇടിഞ്ഞ് 8,761 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലിത് 17,727 യൂണിറ്റായിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്പന 25.45 ശതമാനം ഇടിഞ്ഞ് 18,137 യൂണിറ്റിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: