കൊച്ചി: സിമന്റ് നിര്‍മ്മാതാക്കളായ സാംഗി സിമന്റ് കേരള വിപണിയിലേക്ക്. ഗുജറാത്ത് കച്ചില്‍ കടലിനു സമീപമുള്ള പ്ലാന്റില്‍ നിന്നും മൂന്ന് മില്യന്‍ ടണ്‍ സിമന്റാണ് പ്രതിവര്‍ഷം ഉല്പാദിപ്പിക്കുന്നത്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്വിപുലമായ വിതരണ ശൃംഖലയുള്ള സാംഗി സിമന്റ്സ് കേരളത്തിലും സാന്നിദ്ധ്യം ഉറപ്പിക്കുകയാണ്.
ഗുജറാത്തില്‍ നിന്നും ജല മാര്‍ഗ്ഗമാണ് കേരള തുറമുഖത്ത് സിമന്റ് എത്തിക്കുന്നത്. ജലപാത ഉപയോഗിക്കുന്നതിനാല്‍ ഗതാഗത ചിലവ് 20-25% കുറക്കുവാന്‍ കഴിയുമെന്ന് കൊച്ചിയില്‍ ഇളംകുളത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ക്കറ്റിംഗ് ഹെഡ് സെയിലേഷ് ത്ധ അറിയിച്ചു.
കേരളം 6 ലക്ഷം ടണ്‍ സിമന്റ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. മലയാളികള്‍ ഉല്പന്ന ഗുണനിലവാരം കര്‍ശനമായി പരിശോധിക്കുന്നവരായതിനാല് ഗുണമേന്മയില് ഒന്നാം സ്ഥാനത്തു നില്ക്കുന്ന സാംഗി സിമന്റിന് വളരെ വേഗത്തില്‍ കേരള വിപണി പിടിച്ചെടുക്കുവാന്‍ കഴിയുമെന്ന് സൗലേഷ് ത്ധാ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ കമ്പനി എ.ജി.എം ഗൗരംഗ് താക്കൂര്‍, അഡ്വൈസര്‍ ആര്.പി. സിംഗ്, കേരള ഹെഡ് സ്റ്റുവേര്‍ട്ട് റസ്സാരിയോ, വിതരണക്കാരായ എഫ്.സി. 15 ട്രെഡേഴ്സ് എം.ഡി. അബ്ദുള്‍ കലാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: