ശ്രീനഗര്‍: പാക്കിസ്ഥാന് വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റിന് നേരെ വെടിയുതിര്‍ത്തു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് വെടിവയ്പ്പ് നടന്നത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
തിങ്കളാഴ്ച്ച രാത്രയോടെയാണ് പൂഞ്ചില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസഥാന് വെടിവയ്പ്പ് നടത്തിയതെന്ന് പ്രതിരോധ വക്താവ് എസ് എന്‍ ആചാര്യ പറഞ്ഞു. ഗാംന്ധീറിലും മെന്ധാറിലും യഥാക്രമം രാത്രി 9.15നും 10.30യ്ക്കുമായിട്ടാണ് വെടിവയ്്പ്പ് നടന്നതെന്ന് ആചാര്യ പറഞ്ഞു.
ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനുവരി ഒന്നു മുതല്‍ പാക്കിസ്ഥാന് സൈന്യം 90ലധികം തവണ അതിര്‍ത്തി ലംഘനം നടത്തിയിട്ടുണ്ട്. ഇതില്‍ ആറ് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: