ഇംഫാല്‍: മണിപ്പൂരില്‍ എട്ട് ദിവസങ്ങള്‍ക്ക് ശേഷം പത്രങ്ങള്‍ വിപണിയിലേത്തിക്കാന് ഓള് മണിപ്പൂര്‍ ന്യൂസ്പേപ്പര്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂട്ടേയ്സ് അസോസിയേഷന് തീരുമാനിച്ചു. പൊതുജനങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് അസോസിയേഷന് തീരുമാനമെടുത്തത്. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കഴിഞ്ഞാഴ്ച്ച മണിപ്പൂരില്‍ പത്രവിതരണം പൂര്‍ണമായി തടഞ്ഞിരുന്നു.
പത്രവിതരണക്കാരുടെ ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില പ്രധാന വാര്‍ത്തകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെന്നതിനെ തുടര്‍ന്നാണ് പത്രം വിതരണം പൂര്‍ണമായി അസോസിയേഷന് തടഞ്ഞതെന്ന് മണിപ്പൂര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന് വക്താവ് പറഞ്ഞു. സംഘര്‍ഷം ഒഴുവാക്കുന്നതിനായി മണിപ്പൂരിലെ എല്ലാ പത്രസ്ഥാപനങ്ങളിലും പോലീസിനെയും മറ്റ് സേനവിഭാഗങ്ങളെയും വിന്യസിച്ചതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: