കൊച്ചി: ശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികതയുടെയും പങ്കുവെക്കല്‍ മനുഷ്യപുരോഗതിക്ക് അനിവാര്യമാണെന്നും ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് അദ്ധ്യാത്മികതയുടെ സ്വാധീനകുറവ് കാണാനാവില്ലെന്നും ഡോ.എം.എസ്.വല്യത്താന് അഭിപ്രായപ്പെട്ടു.
അമൃതാനന്ദമയീദേവിയുടെ 60-ാമത് ജയന്തിയോടനുബന്ധിച്ച് അമൃതയില്‍ സംഘടിപ്പിച്ച ശാസ്ത്രവും അദ്ധ്യാത്മികതയും ലോകനന്മയ്ക്ക് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും ആദ്ധ്യാത്മികതയും പരസ്പര പുരകങ്ങളാണെന്നും ശാസ്ത്രം പ്രധാനമായും അനുഭവഭേദ്യമാവുന്ന യോജനയും അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത് എന്നാല്‍ ആദ്ധ്യാത്മികത ഇതിനതിതമാണ്. മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
ആത്മീയതെക്കാള് പ്രാധാന്യം മതത്തിന് നല്‍കുന്നതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സ്വാമി പരഞ്ഞു. ആദ്ധ്യാത്മികത ശാസ്ത്രത്തിനും അതിതമാണെന്ന് ഡോ.ഗോപാലകൃഷ്ണന് പറഞ്ഞു. സീറാം രാമകൃഷ്ണന് (നാഷണല്‍ യൂണിവേഴ്സിറ്റി സിംഗപ്പൂര്‍), രഞ്ജിത്ത് നായര്‍ (ഡെല്‍ഹി), സുമ്പ്റാടോബാഗ്ചി (ചെന്നൈ), ഡോ.പ്രേംനായര്‍, ഡോ.ശാന്തികുമാര്‍ നായര്‍, ഡോ.ആനന്ദകുമാര്‍, ഡോ.ഹരിഷ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: