കോതമംഗലം: മധ്യകേരളത്തിലെ പ്രമുഖ ഗണപതിക്ഷേത്രങ്ങളിലൊന്നായ മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ ഗണേശോത്സവം ഇന്ന് ആഘോഷിക്കും. ആഘോഷിക്കുന്നു. ക്ഷേത്രസന്നിധിയില്‍ ഇന്ന് രാവിലെ 6.30ന് 1008 നാളികേരത്തിന്റെ സര്‍വൈശ്വര്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും.
തന്ത്രി അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വംവഹിക്കും. 6.30 മുതല്‍ തുടങ്ങുന്ന ഗണേശ സംഗീതാരാധനയ്ക്ക് സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഭദ്രദീപം തെളിക്കും. അതേസമയത്ത് ക്ഷേത്രത്തില്‍ 1008 എള്ള്തിരി തെളിക്കല്‍ ചടങ്ങും നടക്കും. 7.30ന് ത്രികാലപൂജ, 9ന് മുക്കൂറ്റി പുഷ്പാഞ്ജലി, 11ന് കളഭകേസരി പള്ളത്താംകുളങ്ങര ഗിരീശനെ പ്രത്യക്ഷഗണപതിയായി സങ്കല്പിച്ച് ഗജപൂജയും ആനയൂട്ടും നടത്തും. 11.30ന് പുഷ്പാഭിഷേകവും ദര്ശനപൂജയും ഉച്ചയ്ക്ക് ഒന്നിന് ഗണപതി ഭഗവാന്റെ പിറന്നാള്സദ്യയായി മഹാപ്രസാദഊട്ടും നടക്കും. തുടര്‍ന്ന് തൃക്കാരിയൂര്‍ പ്രഗതി ബാലഭവനിലെ ഒരു കുട്ടിയുടെ ഒരുവര്‍ഷക്കാലത്തെ മുഴുവന്‍ ചെലവുകളും ക്ഷേത്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ചടങ്ങ് സിനിമാനടി നിമിഷ സുരേഷ് ഉദ്ഘാടനംചെയ്യും.
വൈകിട്ട് 6ന് പഞ്ചവാദ്യവും 6.30ന് നിറ ദീപക്കാഴ്ചയോടെ വിശേഷാല്‍ ദീപാരാധനയും ഉണ്ടാകും. രാത്രി 7ന് കാഞ്ചികാമകോടിപീഠം ആസ്ഥാന തവില്‍ വിദ്വാന് തൃപ്പൂണിത്തുറ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ലയവാദ്യ സമന്വയം (ജുഗല്‍ബന്ദി) അരങ്ങേറും.
കിഴക്കേ കോതമംഗലം ഇടത്തില്‍ ഗണപതിദുര്ഗാ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 7.30ന് അഷ്ടദ്രവ്യ ഗണപതിഹോമവും വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധനയും അപ്പംമൂടലും നടക്കും. കിഴക്കേ കോതമംഗലം വലിയകാവ് ഭഗവതിക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ഗണേശോത്സവദിവസമായ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാല്‍ വഴിപാടുകളും നടക്കും.
പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ രാവിലെ 6ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വൈകിട്ട് 6.30ന് അപ്പംമൂടി വിശേഷാല്‍ ദീപാരാധനയും നടക്കും.
തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6ന് മഹാഗണപതി ഹോമവും വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധനയും രാത്രി 7ന് അപ്പം നൈവേദ്യവും നടക്കും. കീരംപാറ വെളയിക്കാട്ട് ഭഗവതിക്ഷേത്രത്തില്‍ രാവിലെ 6ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ വഴിപാടുകളും ഉച്ചയ്ക്ക് 12ന് അന്നദാനവും ഉണ്ടായിരിക്കും.
വരാപ്പുഴ: തിരുമുപ്പം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന് വിനായകചതുര്ത്ഥിയാഘോഷം നടക്കും. രാവിലെ 6 ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ അനുജന് നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമവും വൈകിട്ട് 5 ന് ആറാട്ട് കടവിലേക്ക് ഗണേശ വിഗ്രഹ നിഞ്ജന ഘോഷയാത്രയും നടക്കും. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന് എമ്പ്രാന്തിരി സഹകാര്‍മികനായിരിക്കും.
പെരുമ്പാവൂര്‍: കുറിച്ചിലക്കോട് എടവനക്കാവില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സംവാദ സൂക്താര്‍ച്ചന, ഗജപൂജ, ഗോപൂജ എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ഗുരുപദം ഗിരീഷ് കുമാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കോടനാട് ആനക്കളരിയിലെ ആനകള്‍ക്ക് ഗജപൂജയും ആനയൂട്ടും നടക്കും.
പെരുമ്പാവൂര്‍: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് രാവിലെ 7 ന് അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും.
കോതമംഗലം: പടിഞ്ഞാറുദര്ശനമായി ഷഢാധാരപ്രതിഷ്ഠയുള്ള കിഴക്കേകോതമംഗലം ഇടത്തില്‍ ശ്രീമഹാഗണപതി ദുര്‍ഗ്ഗാക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രീക ഗവേഷണകേന്ദ്രത്തിലെ കാരണം ശ്രീധരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.
വടക്കന്‍ കേരള മാതൃകയില്‍ ഈ ക്ഷേത്രത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഗജപുഷ്ഠാകാര ശ്രീകോവില്‍ മദ്ധ്യകേരളത്തിലെ ഈ നൂറ്റാണ്ടിലെ ആദ്യത്തേതാണ്. മഹാഗണപതിക്ക് അപ്പം മൂടലും, ദുര്‍ഗ്ഗാദേവിക്ക് പൂമുടലുമാണ് പ്രധാന വഴിപാടുകള്‍. ഈ വിനായക ചതുര്‍ത്ഥിക്ക് മഹാഗണപതിക്ക് നടക്കുന്ന അപ്പം മൂടലിന് 5 പറ ഉണക്കലരിയുടെ ഉണ്ണിയപ്പമാണ് തയ്യാറാക്കുന്നത്. സര്‍വ്വ വിഘ്ന നിവാരണത്തിനും, കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വേണ്ടി നടത്തുന്ന അപ്പംമൂടല്‍ വഴിപാട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ;ആഞ്ജനേയ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമക്ഷേത്രത്തില്‍ രാവിലെ 6ന് ഗണപതിഹോമം, തൃകാലപൂജ എന്നിവയും പത്താതീയതി മുതല്‍ 13വരെ ത്രികാല പൂജയും ഭജനയും നടക്കും. 16ന് രാവിലെ ഭജന വൈകിട്ട് 4ന് നിമജ്ഞന പൂജ എന്നിവക്കുശേഷം ഘോഷയാത്രയും തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ നിമജ്ഞനവും പ്രസാദസേവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: