ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ റൊമേഷ് ഭണ്ഡാരി (85) അന്തരിച്ചു.
അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1928ല്‍ പാക്കിസ്ഥാനിലെ ലാഹോറില്‍ ജനിച്ച ഭണ്ഡാരി 1950ല്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ വൈസ് കോണ്‍സല്‍ ആയാണ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചത്.
ദല്‍ഹി, ത്രിപുര, ഗോവ സംസ്ഥാനങ്ങളിലും ഗവര്‍ണറായി ഭണ്ഡാരി സേവമനുഷ്ഠിച്ചിട്ടുണ്ട്. 1985-86 കാലഘട്ടത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറിയായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: