മൂവാറ്റുപുഴ: ബിജെപി മഞ്ഞള്ളൂര്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജനജാഗ്രതാ സദസ്സും നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം സുരക്ഷാഭീഷണിയിലാണെന്നും ചൈനയുടേയും പാക്കിസ്ഥാന്റെയും പട്ടാളം അതിര്‍ത്തികളിലൂടെ നുഴഞ്ഞു കയറി ഇന്ത്യന്‍ ഭടന്മാരെ വെടിവച്ചുകൊല്ലുകയാണെന്നും ഇതിനെ തടയിടുന്നതിനും പ്രതിരോധിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍കേസില്‍ പിണറായി-തിരുവഞ്ചൂര്‍ രഹസ്യഅജണ്ട എന്തെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനജാഗ്രതാ സദസ്സില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. പങ്കജാക്ഷന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ എം.എന്‍.മധു, അജിത് കാലടി, അഡ്വ. ജെയിംസ് മാനുവല്‍, ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സി.സി. കൃഷ്ണന്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് കെ.കെ.ദിലീപ്കുമാര്, ഭാരവാഹികളായ കെ. എന്‍. അജീബ്, റ്റി.ഇ. ചന്ദ്രന്, രമേശ് കാവന, പ്രസാദ് കിടങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: