കാസര്‍കോട്: ജില്ലയില്‍ പൊതു ആവശ്യങ്ങള്‍ക്ക് നീക്കിവെച്ച ഭൂമി മറ്റു ജില്ലകളിലെ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കരുതെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രഭാകരന് കമ്മീഷണ്റ്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായി നീക്കിവെച്ച ഭൂമി സീറോ ലാണ്റ്റ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിച്ചു നല്‍കാനുളള നീക്കം ഉപേക്ഷിക്കണം. ൪൦൦൦൦ പ്ളോട്ടുകളാണ് ജില്ലയില്‍ പതിച്ചു നല്കാന് കണ്ടെത്തിയിട്ടുളളത്.12000 അപേക്ഷകര്‍ ജില്ലയില്‍ നിന്നുളളവരാണ്. കാസര്‍കോട് ജില്ലയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യത ഉറപ്പു വരുത്തണം. ആദ്യഘട്ടത്തില്‍ ജില്ലയിലെ ഭൂരഹിതര്‍ക്ക് മാത്രമേ സീറോ ലാണ്റ്റ്ലസ് പദ്ധതിയില്‍ ഭൂമി അനുവദിക്കുകയുളളൂവെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. മലയോര പഞ്ചായത്തുകളില്‍ തെങ്ങിണ്റ്റെ കൂമ്പുചീയല്‍ രോഗം വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെണ്റ്റ് കോര്‍പറേഷണ്റ്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജന പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. ബിആര്‍ഡിസി ആസ്ഥാനം കാസര്‍കോട് നിലനിര്‍ത്തണം. ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്കുന്ന ൨൫ കിലോഗ്രാം ഭക്ഷ്യധാന്യം വെട്ടിച്ചുരുക്കിയ നടപടി പുനപരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. രാജീവ്ഗാന്ധി വിദ്യുത് യോജനാ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി എടുക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് യോഗം നിര്‍ദ്ദേശം നല്കി. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ബിപിഎല്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിക്കും. ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഒഴിവുളള തസ്തികകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി എടുക്കണം. ചീമേനി കിഴക്കേക്കര പയ്യന്നൂറ് റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സമയം പഴയതു പോലെ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൈവശക്കാര്‍ക്ക് പട്ടയം നല്കുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കടല്ക്കരയില് കൈവശ ഭൂമിയുളളവര്‍ക്ക് പട്ടയം നല്‍കണം. ഏപ്രില്‍ ൨൬ ന് ഉണ്ടായ പ്രീ മണ്‍സൂണ്‍ പ്രകൃതിക്ഷോഭത്തില്‍ ൧൧.൩൯ കോടി രൂപയുടെ നാശനഷ്ടം ജില്ലയ്ക്ക് ഉണ്ടായെന്നും മന്ത്രിസഭ അംഗീകരിച്ച തുക ജില്ലയ്ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. മഞ്ചേശ്വരം കബഡി അക്കാദമിക്ക് ആറ് ലക്ഷം രൂപ അനുവദിച്ചതിനെക്കുറിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്കി. ജില്ലയിലെ അഞ്ച് എം എല്‍ എമാരും ജില്ലാ പോലീസ് നടപ്പിലാക്കുന്ന സിസിടിവി പദ്ധതിക്ക് ആസ്തി വികസന ഫണ്ടില്‍ നിന്നും ൧൦ ലക്ഷം രൂപ അനുവദിക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. എല്‍ പി ജി കണക്ഷന് ഏജന്‍സികള്‍ അധികം വിഹിതം ഈടാക്കുന്നത് നിയന്ത്രിക്കുവാന്‍ ജില്ലാ സപ്ളൈ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കിനാനൂറ്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയത് പുനപരിശോധിക്കും. കാസര്‍കോട് പ്രസ്ക്ളബ് ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കണം. ദേലംപാടി പഞ്ചായത്തില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍) പി ബി അബ്ദുള്‍ റസാഖ്, ഇ ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന് (ഉദുമ) ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, എ ഡി എം എച്ച്.ദിനേശന്, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ കെ ജി ശങ്കരനാരായണന്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: