തന്റെ മുന്നിലെത്തിയവരെ തട്ടി ഉണര്‍ത്തുകയാണ് ശ്രേഷ്ഠരായ ആചാര്യന്മാരുടെ മാര്‍ഗം. ഉണര്‍വ്വോടെ ജീവിക്കാന്‍ അവര്‍ നമ്മളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി അവര്‍ പല വിദ്യകളും പ്രയോഗിച്ചെന്നുവരും. അവരുടെ സ്നേഹവും ശകാരവും ലാളനയുമെല്ലാം നമ്മെ ഉണര്‍ത്താന്‍ വേണ്ടിയുള്ള ഓരോരോ ഉപായങ്ങളായിരിക്കാം. കാരണം; യഥാര്‍ത്ഥ ആചാര്യന് ഉറക്കമുണര്ന്നവനാണ്. നാം ഉറങ്ങുകയാണെന്ന് സ്വയം അറിയുന്നില്ലെങ്കിലും ആചാര്യന് അത് അറിയാം. നമ്മുടെ ഉറക്കത്തിന്റെ കാരണവും അദ്ദേഹത്തിന് അറിയാം. അതുമാത്രമല്ല, നിങ്ങളെ ഉണര്‍ത്താനുള്ള മരുന്നും അദ്ദേഹത്തിന്റെ കൈവശമുണ്ട്. പക്ഷേ, നമ്മള് മരുന്ന് കഴിക്കാനും പഥ്യം ആചരിക്കാനും തയ്യാറാകേണ്ട? നമ്മുടെ രോഗാവസ്ഥയെക്കുറിച്ചുള്ള ബോധം ആദ്യം നമുക്ക് തന്നെ ഉണ്ടാകേണ്ട? അപ്പോള്‍ ആചാര്യന്മാര്ക്ക് പണി കൂടുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: