കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നടത്തിയ പരിശോധനില്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. പശ്ചിമ കൊച്ചിയിലേക്ക് കൊണ്ടുപോകാനിരുന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിയില്‍ പോത്തിന്റെ കരളും ഉള്‍പ്പെടുന്നു. മട്ടാഞ്ചേരിയിലെ ഫെറിയില്‍ അമോണിയം ഐസിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. വിപണിയില്‍ സുനാമിയെന്നാണ് ഇത്തരം ഇറച്ചിയുടെ വിളിപ്പേര്.
സമൂസയും മീറ്റ് റോളും മറ്റും ഉണ്ടാക്കാനുപയോഗിക്കുന്നത് ഇത്തരം ഇറച്ചി ഉപയോഗിച്ചാണെന്നാണ് അറിയുന്നത്. ഹോട്ടലുകളില്‍ കിലോയ്ക്ക് 30 മുതല്‍ 35 രൂപ വരെ വിലയ്ക്ക് വില്‍ക്കുന്ന ഈ ഇറച്ചി കര്‍ണാടകയിലെ ഹൂഗ്ലിയില്‍ നിന്നാണ് കൊച്ചിയിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: