കൊച്ചി : ഹ്യൂണ്ടായ് ഗ്രാന്റ് ഐ 10 കേരള വിപണിയിലെത്തി. കോംപാക്റ്റ് ഹായ് എന്‍ട്രി വിഭാഗത്തില്‍ പുതുമകളുമായി എത്തുന്ന ഗ്രാന്റ് ഐ 10-ന്റെ ഡീസല്‍, പെട്രോള്‍ മോഡലുകള്‍ ലഭ്യമാണ്.
മികച്ച പ്രകടനവും ഇന്ധന ക്ഷമതയും ഗ്രാന്റ്ഐ 10-ന്റെ മുഖമുദ്രയാണെന്ന് ഹ്യൂണ്ടായ് വൈസ്പ്രസിഡന്റ് (എച്ച്ആര്‍ ആന്റ് ജി എസ്) സഞ്ജയ് പിള്ള, സോണല്‍ മാനേജര്‍ വൈ.എസ്.ലീ, ഏരിയാ മേനേജര്‍ എം.പി.ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.
1.1 ലിറ്റര്‍ അത്യാധുനിക രണ്ടാം തലമുറ യു2 സിആര്‍ഡിഐ ഡീസല്‍ എഞ്ചിനും 1.2 ലിറ്റര്‍ കാപ്പാ ഡുവല്‍ വിടിവിടി പെട്രോള്‍ എഞ്ചിനുമാണ് ഗ്രാന്റ് ഐ 10-ലേത്. ഡീസല്‍ എഞ്ചിന് 4000 ആര്‍പിഎമ്മില്‍ പരമാവധി 71 പിഎസ് കരുത്തും 1500-2750 ആര്‍പിഎമ്മില്‍ 16.3 കെജിഎം ടോര്‍ക്കും ലഭ്യമാക്കുന്നു.
മെയിലേജ് 24 കിലോ മീറ്റര്‍. 6000 ആര്‍പിഎമ്മില്‍ പരമാവധി 83 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്. 4000 ആര്‍പിഎമ്മില്‍ 11.6 കെജിഎം ആണ് കൂടിയ ടോര്‍ക്ക്. വാഗ്ദാനം ചെയ്യുന്ന മെയിലേജ് 18.9 കിലോ മീറ്ററാണ്. പെട്രോള്‍ മോഡലില്‍ 5-സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ട്. 8 നിറങ്ങളില്‍ ഗ്രാന്റ് ഐ 10 ലഭ്യമാണ്.
പെട്രോള്‍ മോഡലുകളുടെ കൊച്ചി എക്സ്ഷോറും വില 437543 രൂപ മുതല്‍ 557538 രൂപ വരെയും ഡീസല്‍ മോഡലുകളുടേത് 533010 രൂപ മുതല്‍ 653007 രൂപ വരെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: