ചാരുമൂട്: മൂന്ന് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവേയാണ് കണ്ണനാകുഴി കല്ലുകുളം സുരേഷ് ഭവനത്തില്‍ സുരേഷ് കുമാര്‍-പുഷ്പ ദമ്പതികളുടെ മകന് അഭിഷേകിനെ പാഞ്ഞെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ നായയെ ഓടിച്ച ശേഷം കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.
കണ്ണിന് താഴേയും മൂക്കിലുമായി ആഴത്തില്‍ മുറിവേറ്റ കുട്ടിയെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കായകുളം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാരുംമൂട് മേഖലയില്‍ തെരുവുനായുടെ അക്രമണത്തില്‍ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ പിഞ്ചുകുഞ്ഞാണ് അഭിഷേക്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ചുനക്കര കോമല്ലൂരിലും ഇടപ്പോണ്‍ പാറ്റൂരിലും മൂന്നും നാലും വയസുള്ള രണ്ടു കുട്ടികള്‍ തെരുവുനായ്ക്കളുടെ അക്രമണത്തിന് ഇരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: