ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോളാത്ത് ബെഗ് ഓള്ഡൈയിലും ലഡാക്കിന്റെ മറ്റു ഭാഗങ്ങളിലുമായി 640 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലം ചൈന കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ കെ ആന്റണി പാര്‍ലമെന്റില്‍ ഇന്ന് വിശദീകരണം നല്‍കും.
ഒരു മണിക്ക് ലോക്സഭയിലും മൂന്ന് മണിക്ക് രാജ്യസഭയിലുമായി ആന്‍ണി ഇതു സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കും.
അതേസമയം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന അതിക്രമിച്ച് കയറിയത് സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും തന്നെ മറച്ചുവയ്ക്കാനില്ലെന്ന് കേന്ദ്രമന്ത്രി കമാല്‍ നാഥ് പറഞ്ഞു.
നേരത്തെ ദേശീയ സുരക്ഷാ ഉപദേശ ബോര്‍ഡ് ചെയര്മാന് ശ്യാംസരണിനെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു.
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആന്റണി വിശദീകരണം നല്‍കുന്നത്.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് സൂചനകളുണ്ടെന്ന് ഇന്നലെ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ ആരോപിച്ചിരുന്നു.
ആന്റണി സഭയിലെത്തി വിശദീകരണം നല്‍കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. വികസനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങല്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: