മുംബൈ: രൂപയുടെ നില തുടര്‍ച്ചയായി മൂന്നാംദിവസവും മെച്ചപ്പെട്ടു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറുമായുള്ള വിനിമയത്തില്‍ 32 പൈസയുടെ നേട്ടമുണ്ടാക്കി രൂപ 65.80 ത്തിലെത്തി.
ഇന്നലെ 106 പൈസയായിരുന്നു മൂല്യവര്‍ദ്ധന. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ രഘുറാം രാജന് സ്വീകരിച്ച നടപടികള്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് സാമ്പത്തിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
പക്ഷേ ഈ മാറ്റം സ്ഥായിയായിരിക്കുമോ എന്ന കാര്യത്തില്‍ സംശയം പുലര്‍ത്തുന്നവരുമുണ്ട്. മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും 126.10 പോയ്ന്റിന്റെ നേട്ടം കൈവരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: