കാസര്‍കോട്്:ജില്ലയിലെ ഭൂരിഭാഗം ഹയര്‍സെക്കണ്റ്ററി സ്കൂളുകളിലും പ്രധാനാധ്യാപകരില്ലാത്തത് വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. മിക്ക ഹയര്‍സെക്കണ്റ്ററി സ്കൂളുകളിലും പ്രിന്‍സിപ്പാള്‍ ഇന്ചാര്ജുകാരാണ്. ജില്ലയിലെ സ്കൂളില്‍ ഒഴിവുകളില്‍ അധ്യാപകരുടെ നിയമനം നടക്കുന്നില്ല. താല്‍ക്കാലിക അധ്യാപകര്‍ക്കുള്ള ശമ്പള വിതരണത്തിലും പ്രശ്നങ്ങളുണ്ടായി. ഇത്തരത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ മേഖല ആകെത്തന്നെ കുത്തഴിഞ്ഞനിലയിലാണ്. പാഠപുസ്തകങ്ങള്‍പോലും ഇതുവരെയായി ലഭിക്കാത്ത സ്കൂളുമുണ്ട്. ജില്ലയുടെ ഭൂരിഭാഗം ഹയര്‍സെക്കണ്റ്ററി സ്കൂളുകളിലും ഇന്നലെ അധ്യാപക ദിനാഘോഷം നടന്നത് പ്രധാനാധ്യാപകനില്ലാതെയാണ്. ഹയര്സെക്കണ്റ്ററിയിലെ സീനിയര്‍ അധ്യാപകരെ പ്രിന്‍സിപ്പല്‍മാരുടെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ജില്ലയിലെ ൪൪ ഗവ.ഹയര്സെക്കണ്റ്ററിസ്കൂളുകളില് ൩൦ ഓളം സ്കൂളിലും നിലവില്‍ പ്രിന്‍സിപ്പല്‍മാരില്ല. മാലോത്ത് കസബ, അട്ടേങ്ങാനം, കൊട്ടോടി, കയ്യൂറ്‍, ബന്തടുക്ക, ബെള്ളൂറ്‍, കുണ്ടംകുഴി, പഡ്രെ, അഡൂറ്‍, ആദൂറ്‍, പാണ്ടി, അംഗഡിമുഗര്‍, പെരിയ, പാക്കം, പള്ളിക്കര, ഉദുമ, ചന്ദ്രഗിരിസ ചെര്‍ക്കള, ഇടനീര്‍, ഇരിയണ്ണി, ആലംപാടി, ബേക്കൂറ്, പൈവെളിഗെ, ഉപ്പിലക്കൈ, മൊഗ്രാല്‍, മംഗല്‍പ്പാടി, ഷിറിയതുടങ്ങിയ ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂളുകളിലും തൃക്കരിപ്പൂറ്‍, ചെറുവത്തൂറ് (ടെക്നിക്കല്‍), ചെറുവത്തൂറ് ഫിഷറീസ്, കയ്യൂറ്‍, കാഞ്ഞങ്ങാട്സൗത്ത്, മടിക്കൈസെക്കണ്റ്റ്, കാഞ്ഞങ്ങാട് അമ്പലത്തറ, മഹാകവി പി വെള്ളിക്കോത്ത്, കോട്ടപ്പുറം, കാറഡുക്ക, ഇരിയണ്ണി, കുഞ്ചത്തൂറ്‍, ദേലംപാടി തുടങ്ങിയ വി എച്ച് എസ്ഇ കളിലുമാണ് നിലവില്‍ പ്രിന്‍സിപ്പല്‍മാരില്ലാത്തത്. എല്ലായിടത്തും പ്രിന്‍സിപ്പല്‍ ഇന്ചാര്ജുമാരാണ്. രണ്ടു വര്‍ഷം മുമ്പ് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം വിഎച്ച്എസ്ഇകളുടെ ചുമതല അതാതു ഹൈസ്കുകളിലെ ഹെഡ്മാസ്റ്റര്മാരില്നിന്നും മാറ്റി, വി എച്ച് എസ് ഇകളിലെ സീനിയര്‍ അധ്യാപകര്‍ക്കു നല്കിയതും ഈ മേഖലയില്‍ നിലവില്‍ വ്യക്തമായ നാഥനില്ലാത്ത അവസ്ഥയുണ്ടാക്കി. ജില്ലാവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അധിപന്മാരില്ലാത്തതിനാല് ജില്ലയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ആരോടുചോദിക്കുമെന്നതും പ്രശ്നമാണ്. അതേസമയം പുതുതായി നിയമിച്ച് ഉത്തരവ് ഇറക്കിയ ഡിഡിഇയ്ക്ക് മൂന്നുമാസം മാത്രമാണ് കാലാവധിയുള്ളത്. പിന്നീട് വീണ്ടും പ്രതിസന്ധിയുണ്ടാക്കും. അതേസമയം ഹയര്‍സെക്കണ്റ്ററി വിദ്യാഭ്യാസത്തെ സംബന്ധിച്ച പല സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരം ലഭിക്കാറില്ലെന്നാണ് അധ്യാപകരുടെയും ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍മാരുടെയും പരാതി. കാര്യങ്ങള്‍ മുഴുവനും നേരിട്ട് നിയന്ത്രിക്കുന്നത് തിരുവനന്തപുരം ഡയറ്റര്‍ ബോര്‍ഡാണ്. അതേസമയം കോഴിക്കോട് റീജിണല്‍ ഡപ്യൂട്ടിഡയറക്ടറുടെ ഓഫിസുണ്ടെങ്കിലും ഓഫിസറില്ല. ഇവിടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ക്ളാര്‍ക്കുമാരും മറ്റുചില ഉദ്യോഗസ്ഥരുമാണ്. അപൂര്‍വം ചില സ്കൂളിലുള്ള പ്രിന്‍സിപ്പല്‍മാര്‍ തെക്കന്‍ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ സ്ഥലംമാറ്റം വാങ്ങിപ്പോകുന്നു. ട്രാന്‍സ്ഫര്‍ ലേലംവിളിപോലെ ഭരണമുന്നണിയുടെനേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്നതായും പരാതിയുണ്ട്.ജില്ലയിലെ ആര്‍എംഎസ്എ സ്കൂളുകളുടെ പ്രവര്‍ത്തനം ഏറെ ശോചനീയമാണ്. കെട്ടിടനിര്‍മാണത്തിനായി ൨൦ ലക്ഷംരൂപ വീതം ൧൩ സ്കൂളുകള്‍ക്കും അനുവദിച്ചിട്ടുണ്ടെങ്കിലും നിയമതടസ്സംമൂലം പണം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ നിയമതടസ്സംനീക്കാന്സര്ക്കാരിനായിട്ടില്ല. ഇത്തരത്തില്‍ വിദ്യാഭ്യാസമേഖല പൂര്‍ണമായും പ്രതിസന്ധിയിലാണെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: