ന്യൂയോര്‍ക്ക്: ഇന്ത്യന്‍ താരം സാനിയാ മിര്‍സയും ചൈനയുടെ ജി സെംഗും ഉള്‍പ്പെട്ട സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം സീഡ് തായ്പേയി, ചൈന ജോഡികളായ സുവി ഷി-ഷൂയി പെംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 10-ാം സീഡുകളായ സാനിയ സഖ്യം പരാജയപ്പെടുത്തിയത്.
വിംബിള്‍ഡന്‍ ചാമ്പ്യന്മാര്‍ക്കെതിരേ അല്‍പ്പം വിഷമിച്ചെങ്കിലും ഏറെ ശ്രദ്ധേയമായ പോരാട്ടങ്ങളില്‍ ഒന്നില്‍ 6-4, 7-6 (7-5) എന്ന സ്കോറിനായിരുന്നു ഇന്തോ- ചൈനീസ് സഖ്യത്തിന്റെ ജയം. മത്സരം ഒരു മണിക്കൂറും 50 മിനിട്ടും നീണ്ടുനിന്നു. സെമിയില്‍ എട്ടാം സീഡ് ഓസ്ട്രേലിയന്‍ താരങ്ങളായ ആഷ്ലഗ് ബാര്‍ട്ടി-കാസി ഡെല്ലാക് സഖ്യത്തെ നേരിടും.
ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരം മൊത്തത്തില്‍ നാലാമത്തേതും യുഎസ് ഓപ്പണില്‍ ആദ്യത്തേതുമായ സെമി കളിക്കാനാണ് ഇനി ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: