കൊല്ലം: കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ ശ്രീനാരായണ ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ 19ന് നടക്കുന്ന 74-ാമത് ശ്രീനാരായണട്രോഫി ജലോത്സവ ആഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി. ഗുരുദേവദര്‍ശനങ്ങളെ സംബന്ധിച്ച സെമിനാറുകള്‍, വിളംബര ഘോഷയാത്രകള്‍, പതാകജാഥ, കലാപരിപാടികള്‍ തുടങ്ങി വിവിധ ആഘോഷങ്ങള്‍ ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ആദ്യ ഫണ്ട് സമാഹരണം ശ്രീനാരായണ ധര്‍മ്മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബിജുരമേശില് നിന്ന് സ്വാമി പ്രകാശാനന്ദ ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്മാന് സൗത്ത് ഇന്ത്യന്‍ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗുരുധര്‍മ്മ പ്രചാര സഭ ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബോബന് ജി. നാഥ്, രവി മൈനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി ബി. അനില്‍കുമാര്‍, ഇലമ്പടത്ത് രാധാകൃഷ്ണന്, പന്മന സുന്ദരേശന്, എസ്. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ത്ഥനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: