തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം പ്രവര്ത്തകകനെ ക്രൂരമായി മര്‍ദ്ദിച്ച ഗ്രേഡ് എസ്.ഐ വിജയദാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. പോലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജയപ്രസാദിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സേവിക്കേണ്ട പോലീസുകാരന് ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്നും പ്രതിരോധം പ്രതീക്ഷിച്ച് തന്നെയാണ് ഇടത് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പോലീസ് ഹീനമായ മര്‍ദ്ദന മുറയാണ് സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഇത്തരം ഹീനവും മൃഗീയവുമായ മര്‍ദ്ദനമുറ പ്രയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി.എസ് പറഞ്ഞു.
കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും വി.എസ്. മുന്നറിയിപ്പ് നല്കി. പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ മുരളീധരന് എംഎല്‍എയും ആവശ്യപ്പെട്ടു. സോളാര്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം. സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞത് ജോര്‍ജിന്റെ മാത്രം അഭിപ്രായമാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: