ഡറാഡൂണ്‍: പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ കേദാര്‍ താഴ് വരയില്‍ നിന്നും 64 മൃതദേഹം കൂടി കണ്ടടെുത്തു.
ഇവരുടെ സംസ്ക്കാരം ആചാരപ്രകാരം നടത്തിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കേദാര്‍നാഥ ക്ഷേത്രത്തിനും രമ്പടയ്ക്കുമിടയ്ക്കുള്ള പ്രദേശത്താണ് മൃതദേഹങ്ങള്‍ സംസ്ക്കരിച്ചത്.
മോശം കാലാവസ്ഥ മൂലം താഴ്വരയിലെ ഉയരങ്ങളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു. ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്ന ജംഗ്ലെചാത്തി, റംബാഡ, ഗൗറിഗാവോണ്, ഭീംബാലി എന്നിവിടങ്ങളില്‍ തിരച്ചില്‍ തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
മണിനടിയിലും മറ്റും കാണാതായ മൃതദേഹങ്ങള്‍ക്ക് പകരം ഉപരിതലത്തിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് ഐജി മീന പറഞ്ഞു.
സെപ്റ്റംബര്‍ 11ന് കേദാര്‍നാഥ് ദേവാലയത്തിലും മറ്റുമായി നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ഡിജിപി സത്യവൃത ബന്സലിനൊപ്പമെത്തിയതായിരുന്നു ഐജി.
30 ഓളം പോലീസുകാരും എന്‍ഡിആര്‍എഫും ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള തിരച്ചിലുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
എന്നാല്‍ കനത്ത മഴയാണ് ഉത്തരാഖണ്ഡില്‍ പെയ്തുകൊണ്ടിരിക്കുന്നതെന്ന് എം ഇ റ്റി ഓഫീസ് ഡയറക്ടര്‍ ആനന്ദ് ശര്‍മ്മ പറഞ്ഞു.
അടുത്ത 24 മണിക്കൂറും ഇതേ കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: