പാട്നാ: ബീഹാറിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 176 ആയി. ബീഹാറിലെ മഞ്ചറില്‍ മൂന്ന് പേരും ഭഗല്‍പൂര്‍ ജില്ലയില്‍ രണ്ട് പേരും മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
പ്രളയത്തിന്റെ തോത് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കൂടാനാണ് സാധ്യത. 13 നദികളുടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചുറ്റുമുള്ള ഭാഗങ്ങള്‍ അപകടഭീഷണിയിലാണ്. ബീഹാറിലെ വടക്കന്‍ ജില്ലകളില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
കൂടാതെ പ്രധാന നദികളുടെ ഉത്ഭവമായ നേപ്പാളില്‍ കനത്ത മഴ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നദികളെല്ലാം ഒഴുകിയെത്തുന്ന ഗംഗാ നദിയിലെ ജലനിരപ്പും ഇതോടെ ഉയരുകയും കനത്ത നാശം ഉണ്ടാകുകയും ചെയ്യും. ബീഹാറിലെ 12 ജില്ലകളും ഗംഗയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ബുസാര്‍, ഭോജ്പൂര്, പാട്നാ, സാറന്, വൈശാലി, സമസ്തിപൂര്‍, ബേഗുസറായി, ലാഖിസറായി, മുഞ്ചര്‍, ഖഗാരിയ, ഭഗല്‍പൂര്‍, കട്ടിഹാര്‍ എന്നിവയാണ് ഗംഗയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: