ന്യൂദല്‍ഹി: വികസിത രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇക്കാര്യം ജി 20 ഉച്ചകോടിയില്‍ ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന സാമ്പത്തിക ശക്തികളുടെ നയങ്ങളില്‍ ഏകോപനം വേണം. രാജ്യാന്തര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഘടനയില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപ സൊഹൃദ അന്തരീക്ഷത്തിനായി ഇന്ത്യ പല പരിഷ്ക്കരണ നടപടികളും സ്വീകരിക്കുന്നതിനിടയിലാണ് ഉച്ച കോടി നടക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വ്യാവസായികമായി വളര്‍ച്ച കൈവരിച്ച രാജ്യങ്ങളില്‍ വളര്‍ച്ചാസാധ്യതകള്‍ ഉയര്‍ന്നപ്പോള്‍ ബ്രസീല്‍ , ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്ക് രാജ്യങ്ങള്‍ വളര്‍ച്ചാമാന്ദ്യം നേരിടുകയാണ്. ഇതു വന്‍തോതിലുള്ള മൂലധന ഒഴിക്കിന് കാരണമാകും. ഇതുമൂലമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ അഞ്ചിലൊന്ന് നഷ്ടം നേരിട്ടതായും മന്മോഹന് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ച ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണിരിക്കുകയാണ്. അടിസ്ഥാനസൗകര്യം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരം ഉയര്‍ത്താനും അതുവഴി ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താനും വികസ്വര രാജ്യങ്ങള്‍ക്ക് അവസരമൊരുക്കണമെന്ന് ജ20 ഉച്ചകോടിയില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ് ബീറ്റേര്സ് ബര്‍ഗില്‍ നടക്കുന്ന ഉച്ചകോടിയിലെ മുഖ്യ അജണ്ട കറന്‍സി വിപണിയിലെ ചാഞ്ചാട്ടവും മറ്റ് ആഗോള സാമ്പത്തിക പ്രശ്നങ്ങളുമാണ്. ബ്രിക്സ് രാജ്യങ്ങളുടെ പ്രത്യേക യോഗവും ഇവിടെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: