മുംബൈ: രൂപ നില മെച്ചപ്പെടുത്തി. രാവിലെ തകര്‍ച്ചയിലേക്ക് നീങ്ങിയ രൂപ പിന്നീട് 66.88 രൂപയിലേക്ക് എത്തി. റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി ഡോളര്‍ വിറ്റഴിച്ചതാണ് രൂപയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഓഹരി വിപണിയും നേട്ടത്തിലാണ്.
സെന്‍സെക്സ് മുന്നൂറിലേറെ പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. രഘുറാം രാജ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുക്കുന്നത് കൂടി കൊണ്ടാണ് രൂപ നില മെച്ചപ്പെടുത്തുന്നതെന്നാണ് നിഗമനം. ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം ആര്‍ബിഐയുടെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണറാണ്. റെക്കോര്‍ഡ് തകര്‍ച്ചയുടെ വക്കിലായ രൂപയുടെ മൂല്യത്തെ സ്ഥിരതയിലെത്തിക്കുക എന്നത് തന്നെയാവും രഘുറാം രാജനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി.
അന്താരാഷ്ട്ര നാണ്യനിധിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം ഗോവിന്ദ് രാജന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ധനമന്ത്രാലയത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: