പത്തനാപുരം: പത്തനാപുരത്ത് പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഗുരുതരമായ തകര്‍ച്ച മാറ്റി സഞ്ചാരയോഗ്യമാക്കാത്ത പൊതുമരാമത്ത് നടപടിയില്‍ പ്രതിഷേധിച്ച് പത്തനാപുരം പിഡബ്ല്യൂഡി എഞ്ചിനീയറുടെ കാര്യാലയം ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പള്ളിമുക്ക് ജംഗ്ഷനില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പിഡബ്ല്യൂഡി ഓഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് എഞ്ചിനീയറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം സ്ഥലത്തെത്തുകയും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.
ഇന്ന് മുതല്‍ റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്നും ഒരുമാസത്തിനുള്ളില്‍ റോഡിന്റെ ശോചനീയാവസ്ഥ പൂര്‍ണമായും പരിഹരിച്ച് യാത്രായോഗ്യമാക്കുമെന്നും എഞ്ചിനീയര്‍ ബിജെപി നേതാക്കള്‍ക്ക് ഉറപ്പു നല്കി. എഞ്ചിനീയറുടെ ഉറപ്പിന്മേല് ഉപരോധ സമരം അവസാനിപ്പിച്ചു. ഉപരോധം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. പത്തനാപുരം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് സുജി കവലയില്‍ അധ്യക്ഷത വഹിച്ചു. നി. മണ്ഡലം വൈസ് പ്രസിഡന്റ് രമേശന്, അനീഷ് കോളൂര്, രജികുമാര്‍ വാഴപ്പാറ, ശ്രീധരന്, അഭിലാഷ്, ലിസ, രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: