കൊല്ലം: കോട്ടയ്ക്കകം ഓണമഹോത്സവം 16,17,18,19 തീയതികളില്‍ നടക്കും. 52-ാമത് ഓണമഹോത്സവത്തിന് തുടക്കം കുറിച്ച് 16ന് രാവിലെ 5ന് ദീപശിഖാറിലേ നടക്കും. കൊട്ടാരക്കര ശ്രീമഹാഗണപതിക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച് എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍, കേരളപുരം, ചന്ദനത്തോപ്പ്, കരിക്കോട്, കടപ്പാക്കട, ചിന്നക്കട, താലൂക്ക് കച്ചേരി, ചാമക്കട, കല്ലുപാലം, ലക്ഷ്മിനട, കോട്ടമുക്ക് വഴി ആഘോഷ നഗറില്‍ എത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തും. അത്തപ്പൂവിടല്‍ മത്സരം, ക്യാരംസ്, ശാസ്ത്രീയ സംഗീതം, വയലിന് വാദനം, ലഭിതഗാനം, ചലച്ചിത്രഗാനം, കവിതാ പാരായണം, ഫാന്‍സിഡ്രസ്, നാടകം എന്നിവ നടക്കും. 17ന് രാവിലെ ക്രോസ് കണ്ട്രി, വടംവലി മത്സരങ്ങള്‍ നടക്കും. വൈകിട്ട് 4ന് കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്, ചിരി, നുണപറയല്‍, ഗാനമേള എന്നിവ ഉണ്ടാകും. മൂന്നാം ദിവസം രാവിലെ കൊല്ലം മാരത്തോണ്‍. വൈകിട്ട് 3ന് ക്വിസ് മത്സരം തുടര്‍ന്ന് ഗാനമേള, നൃത്തസന്ധ്യ എന്നിവ ഉണ്ടാകും. 19ന് തലയണയടി, സൈക്കിള്‍ സ്ലേറേസ്, കുടംപൊട്ടിക്കല്, കുട്ടികളുടെ കായിക മത്സരങ്ങള്‍. വൈകിട്ട് 6ന് പൊതു സമ്മേളനം കളക്ടര്‍ ബി. മോഹനന് ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: