വിശാഖപട്ടണം: ഇന്ത്യ എക്കെതിരായ ചതുര്‍ദ്ദിന മത്സരത്തില്‍ ന്യൂസിലാന്റ് എ ടീമിന് ഭേദപ്പെട്ട സ്കോര്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് എ ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സോടെ ബ്രെയ്സ്വെല്ലും 14 റണ്‍സുമായി ഇഷ് സോധിയുമാണ് ക്രീസില്‍. സെഞ്ച്വറി നേടിയ ജെ. ആന്‍ഡേഴ്സന്റെയും ആന്റണ്‍ ഡെവിച്ചിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ന്യൂസിലാന്റ് എ ആദ്യദിനം ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. ഇന്ത്യ എക്ക് വേണ്ടി മലയാളി താരം വി.എ. ജഗദീഷ് അരങ്ങേറ്റം കുറിച്ചു.
ടോസ് നേടിയ ന്യൂസിലാന്റ് എ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തിലേ കനത്ത തിരിച്ചടിയേറ്റ ന്യൂസിലാന്റ് ടീം ഒരു ഘട്ടത്തില്‍ നാലിന് 43 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ആന്‍ഡേഴ്സണും (100) ഡെവിച്ചും (115) നേടിയ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസിലാന്റ് എ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇന്ത്യക്ക് വേണ്ടി ജലജ് സക്സേനയും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: