റോം: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ ഇന്റര്മിലാന്, എസി മിലാന് ടീമുകള്‍ക്ക് മികച്ച വിജയം. എസി മിലാന് കാഗ്ലിയാരിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും ഇന്റര്മിലാന് കറ്റാനിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.
ലീഗിലെ ആദ്യ മത്സരത്തില്‍ വെറോണയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട എസി മിലാന് സ്വന്തം മൈതാനത്ത് നടന്ന രണ്ടാം മത്സരത്തില്‍ ഉജ്ജ്വല ഫോമിലായിരുന്നു. എട്ടാം മിനിറ്റില്‍ റൊബീഞ്ഞോ, 30-ാം മിനിറ്റില്‍ ഫിലിപ്പെ മെക്സസ്, 62-ാം മിനിറ്റില്‍ സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലി എന്നിവരാണ് എസി മിലാന്റെ ഗോളുകള്‍ നേടിയത്. കാഗ്ലിയാരിയുടെ ഏക ഗോള്‍ 33-ാം മിനിറ്റില്‍ മാര്‍ക്കോ സോയുടെ വകയായിരുന്നു.
കറ്റാനിയക്കെതിരായ പോരാട്ടത്തില്‍ പലാസിയോ, നഗാമോട്ടോ, ആല്‍വാരസ് എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് ഇന്റര്‍ വിജയം സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളില്‍ കരുത്തരായ ഫിയോറന്റീന രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഗനോവയെയും അറ്റ്ലാന്റയെയും റോമ 3-0ന് വെറോണയെയും അറ്റ്ലാന്റ 2-0ന് ടോറിനോയെയും ലിവോര്‍ണോ 4-1ന് സാസ്സുലോയെയും പരാജയപ്പെടുത്തിയപ്പോള്‍ ബൊലോഗ്ന-സാംപദോറിയ പോരാട്ടം 2-2ന് സമനിലയില്‍ പിരിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസിയോയെ തകര്‍ത്തു. ജുവന്റസിന് വേണ്ടി ആര്‍ടുറോ വിദാല്‍ (2), മിര്‍കോ വുസിനിക്ക്, കാര്‍ലോസ് ടെവസ് എന്നിവര്‍ ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: