കൊച്ചി: തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളെ ചെറുത്തു തോല്പിക്കുവാന് തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ബി .എം .എസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ .എം .പി .ഭാര്ഗവന് പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ഗംഗോത്രി ഹാളില്‍ നടന്ന സംയുക്ത തൊഴിലാളി കണ് വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് തിരുവനന്തപുരത്ത് തൊഴിലാളി മുന്നേറ്റം സംഘടിപ്പിക്കും . ഡിസംബര്‍ 12 ന് ദല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടക്കും . അന്നേദിവസം ജില്ലാ കേന്ദ്രങ്ങളില്‍ വന്‍ തൊഴിലാളി റാലികള്‍ നടത്തുവാനും തീരുമാനിച്ചു.
ബി.എം.എസ് സംസ്ഥാന ഭാരവഹികളായ വി.രാധകൃഷ്ണന്, എന്‍ .കെ .മോഹന്‍ദാസ് സിഐടിയു നേതാക്കളായ എളമരം കരീം, കെ.ചന്ദ്രന്‍പിള്ള, കെ.എന്‍ .രവീന്ദ്രനാഥ് , ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന്, എഐടിയുസി നേതാവ് കാനംരാജേന്ദ്രന് തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളുടെയും നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: