തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്ത് നല്കി. സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് നേരത്തെ കത്ത് അയച്ചിരുന്നെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു. ഹൈക്കോടതിയിലെ കേസുകളുടെ ബാഹുല്യവും ജഡ്ജിമാരുടെ എണ്ണക്കുറവും കണക്കിലെടുത്തായിരുന്നു ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനം.
സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ വേണ്ടവിധം ശ്രമിച്ചില്ലെന്ന് ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം കുറ്റപ്പെടുത്തിയിരുന്നു. സിറ്റിംഗ് ജഡ്ജിയുടെ സേവനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും എല്‍.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ പ്രാധാന്യം വിശദമാക്കി കൊണ്ടുള്ള കത്താണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ചിരിക്കുന്നത്.
ഇതിനിടെ സിറ്റിംഗ് ജഡ്ജിക്കായി ശ്രമം തുടരുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഹൈക്കോടതിക്ക് കത്തെഴുതണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാവുന്നതാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യുഡിഎഫ് കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: