വാഷിംഗ്ടണ്‍: അന്താരാഷ്ട്ര മരുന്നു പരിശോധനാ സമിതി അംഗീകരിച്ചിട്ടുള്ള രണ്ടു മരുന്നുകള്‍ ഒരുമിച്ചുപയോഗിച്ചാല്‍ എച്ച്ഐവി രോഗത്തിനെതിരേയുള്ള പ്രതിരോധൗഷധമായി ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടുപിടിച്ചിരിക്കുന്നു.
ഡസിറ്റാബിന്, ജെമിസിറ്റാബിന് എന്നിവ ഗുളികരൂപത്തിലാക്കി ഉപയോഗിക്കാമെന്നു കണ്ടെത്തിയതോടെ എച്ച്ഐവി ചികിത്സാ രംഗത്ത് വലിയ കുതിച്ചു ചാട്ടംതന്നെയാണുണ്ടായിരിക്കുന്നത്. നേരത്തേ ഈ മരുന്ന് ഇഞ്ചക്ഷനിലൂടെയേ രോഗികള്‍ക്കു നല്‍കാനാകുമായിരുന്നുള്ളു.
മിന്നസോട്ടാ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഡിസൈന്‍ പ്രൊഫസര്‍ സ്റ്റീവന്‍ പാറ്റേഴ്സണ്‍ പറഞ്ഞത് നിത്യവും ഇഞ്ചക്ഷന് എടുക്കേണ്ടിവരുന്ന രോഗികള്‍ക്ക് ഈ മരുന്നുകളുടെ യോജിപ്പിച്ച ഉപയോഗം എറെ സഹായകമാകുമെന്നാണ്.
നിലവില്‍ എച്ച്ഐവി ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമല്ലെന്നു കണ്ടവരില്‍ ഈ മരുന്നു ഫലം കാണിച്ചു തുടങ്ങിയെന്നാണു പരീക്ഷങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് ഗവേഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: