അഞ്ചല്‍: ഏരൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിനെ തകര്‍ക്കാന്‍ നുണപ്രചാരണവുമായി എസ്എഫ്ഐ. വര്‍ഷങ്ങളായി രാഷ്ട്രീയ പ്രചാരണം നടത്തി സ്വന്തം കോട്ടയാക്കിവെച്ചിരുന്ന സ്കൂളില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ എബിവിപിയും മറ്റ് വിദ്യാര്‍ത്ഥിസംഘടനകളും വിജയം കൊയ്തതിന്റെ പക തീര്‍ക്കാനാണ് ഹെഡ്മാസ്റ്റര്‍ക്കെതിരെ നുണപ്രചാരണവും കൊടിപിടിയ്ക്കലുമായ കുട്ടിസഖാക്കള്‍ രംഗത്തിറങ്ങിയത്.
ഏരൂര്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സുനിയെ ഹെഡ്മാസ്റ്റര് മര്‍ദിച്ചെന്ന ആരോപണവുമായി സമരത്തിലാണ് എസ്എഫ്ഐ. വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നേരത്തെ ഇവര്‍ ഹെഡ്മാസ്റ്ററിനെ ഉപരോധിച്ചിരുന്നു. എന്നാല്‍ ഈ വിദ്യാര്‍ത്ഥിയെ നേരത്തെ സ്കൂളില്‍നിന്ന് പുറത്താക്കാന്‍ പിടിഎ യോഗം തീരുമാനിച്ചിരുന്നതാണ്.
മുമ്പും ചില പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ ഇയാളെക്കുറിച്ച് പരാതികള്‍ ലഭിച്ചിരുന്നു. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഹെഡ്മാസ്റ്റര് ഈ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തിരുന്നു. മര്‍ദിച്ചുവെന്നാണ് സിപിഎമ്മുകാരും ആരോപിക്കുന്നതെങ്കിലും അധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ അങ്ങനെയുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥി തന്നെ പറയുന്നുമുണ്ട്. സ്കൂളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സിപിഎമ്മുകാരായ ഒരു വിഭാഗം പടിഎ അംഗങ്ങള്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് എസ്എഫ്ഐ സമരമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: