ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയ്ക്ക് സമീപം പുത്തന്‍ റോഡ് ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. മരിച്ചവര്‍ രണ്ടു പേരും സ്ത്രീകളാണ്.
പള്ളിത്തുറ സ്വദേശികളായ ജസ്റ്റിന്, ഹെലന് എന്നിവരാണ് മരിച്ചത്. െ്രെഡവര്‍ അഭിജിത്, കാറിലുണ്ടായിരുന്ന വിദ്യ എന്നിവരെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജിലും ആന്‍സണ്‍,
ജിജി എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ റയില്‍വേ സ്റ്റേഷനില്‍ ബന്ധുവിനെ കൊണ്ടുവിട്ട ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: