പത്തനാപുരം: പട്ടാഴിയില്‍ ഹിന്ദു സംഘടനകള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്ക് തീവ്രവാദസ്വഭാവമെന്ന് സൂചന. മേഖലയില്‍ ഒരാഴ്ചക്കിടെ പന്ത്രണ്ടോളം തെരുവ് നായ്ക്കള്‍ക്ക് വെട്ടേറ്റ സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് എന്ന് സംശയം ശക്തമാകുന്നു. ഇവിടം കേന്ദ്രീകരിച്ച് ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്ക്കുനേരെയുള്ള അക്രമണം നിത്യസംഭവമാകുകയാണ്. മൂന്നു മാസത്തിനിടെ നാലാം തവണയാണ് കൊടിമരങ്ങളും കൊടിതോരണങ്ങളും ആക്രമിക്കപ്പെടുന്നത്. ഹിന്ദു സംഘടനകള്‍ക്കുനേരെ അടിക്കടിയുണ്ടാകുന്ന അക്രമണങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് ആണെന്നാണ് നിഗമനം.
കൂടാതെ പട്ടാഴി മേഖല കേന്ദ്രീകരിച്ച് ആയുധ പരിശീലനങ്ങളും വ്യാപകമാണ്. തെരുവ്നായ്ക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ആയുധപരിശീലനത്തിന്റെ ഭാഗമാണെന്ന സംശയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്ന്#ുമുണ്ടായിട്ടില്ല. ഒരാഴ്ചക്കിടെ പന്ത്രണ്ടോളം തെരുവ് നായ്ക്കള്‍ക്കാണ് മാരകമായി വെട്ടേറ്റിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ എന്‍ഡിഎഫിന്റെ ആയുധപരിശീലനമാണ് ഉളവാകുന്നത്.
പട്ടാഴി ദേവിക്ഷേത്രം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപി എബിവിപി എന്നിവയുടെ കൊടിമരങ്ങല്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്തുമാറ്റിയതുമുതലാണ് ആക്രമണങ്ങള്‍ക്ക് തുടക്കം. കോളൂര് ജംഗ്ഷന് മുതല്‍ പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷന് വരെയുള്ള ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചതും അടുത്തിടെയാണ്. ജന്മാഷ്ടമിയോടനുബന്ധിച്ച് തെക്കേത്തേരി അയ്യപ്പ ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച കൊടിമരവും തോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളുമാണ് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടത്.
കൊടിമരങ്ങള്ക്കുനേരെ അടിക്കടി ഉണ്ടാകുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് പട്ടാഴിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മാനുവേലില്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം തേക്കേത്തേരി അയ്യപ്പക്ഷേത്രത്തിനു സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന് ഉദ്ഘാടനം ചെയ്തു.
ഇരുട്ടിന്റെ മറവില്‍ കൊടികള്‍ നശിപ്പിച്ചാല്‍ തകരുന്ന പ്രസ്ഥാനങ്ങളല്ല സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്നും ഹിന്ദു ആചാരങ്ങളും അനുഷ്ടാനങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന എന്‍ഡിഎഫ് തീവ്രവാദികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും സുദര്ശനന് പറഞ്ഞു. പോലീസ് ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പോലീസായി മാറുന്ന അവസ്ഥയ്ക്ക് അധികം സമയം വേണ്ടിവരില്ലെന്നും തെക്കടം പറഞ്ഞു.
ആര്‍എസ്എസ ്ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അനില്‍കുമാര്‍, താലൂക്ക് കാര്യവാഹ് രാജഗോപാല്‍, ബൗദ്ധിക് പ്രമുഖ് ശ്രീജിത്ത്, ശാരീരിക് പ്രമുഖ് കൃഷ്ണകുമാര്‍, സുരേഷ്, അജി, തുളസീധരന്‍പിള്ള, മനു എന്നിവര്‍ സംസാരിച്ചു.
മായ്ക്കോട് ബൈക്ക് യാത്രക്കാരായ യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലും പോലീസ് നടപടികള്‍ ഉണ്ടായിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ബാലഗോകുലത്തില്‍ ക്ലാസെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അക്രമണം നടന്നതായും പരാതിയുണ്ട്. ഈ വിശടത്തില് പെണ്‍കുട്ടി നേരിട്ട പരാചി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ മൗനമാണ് ഉണ്ടായതെന്ന് ബിജെപി കുറ്റപ്പെടുത്തി. പോപ്പുലര്‍ഫ്രണ്ട് ഭീകരരുടെ ആയുധകേന്ദ്രങ്ങള്‍ പോലീസ് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു. യോഗത്തില്‍ പത്തനാപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജി കവലയില്‍, ജനറല്‍ സെക്രട്ടറി രജികുമാര്‍ വാഴപ്പാറ, മണ്ഡലം കമ്മിറ്റി യംഗം ശ്രീധരന് വാഴപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: