കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 22,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,800 രൂപയായി. രൂപയുടെ നില മെച്ചപ്പെട്ടതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതുമാണ് കേരളത്തില്‍ വില കുറയാന്‍ കാരണം.
വെള്ളിയാഴ്ച രാവിലെ പവന്‍വില 23,200 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും വൈകീട്ടോടെ 400 രൂപ താഴ്ന്ന് 22,800 രൂപയിലെത്തിയിരുന്നു. ഇതോടെ രണ്ടു ദിവസം കൊണ്ട് 800 രൂപയുടെ കുറവാണ് പവന് വിലയിലുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 10.70 ഡോളര്‍ കുറഞ്ഞ് 1,396.50 ഡോളറിലെത്തി.
വെള്ളിയാഴ്ച ഡോളറിനെതിരെ 65.70 എന്ന മെച്ചപ്പെട്ട നിരക്കില്‍ രൂപ എത്തിയിരുന്നു. വ്യാഴാഴ്ചത്തേക്കാള്‍ 85 പൈസയുടെ നേട്ടമുണ്ടാക്കി രൂപ. ഓഹരി വിപണികളും രണ്ടുദിവസത്തെ കുതിപ്പ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: